പ്രേമം എന്ന സിനിമയിലെ ഏറ്റവും കയ്യടി നേടിയ രംഗമാണ് മലരിന്റെ ഡാന്‍സ്. നിവിന്‍ പോളിയും കൂട്ടുകാരെയും മലര്‍ ഡാന്‍സ് പഠിപ്പിക്കുന്ന രംഗം. മലരിനെ അവതരിപ്പിച്ച സായ് പല്ലവിയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് ആ രംഗം കൊണ്ടുകൂടിയാണ്. ഇപ്പോഴിതാ മലരിന്റെ ഡാന്‍സും അതുക്കും മീതെ തെലുങ്കിലും പുനരവതരിപ്പിക്കുന്നു. ശ്രുതി ഹാസനാണ് പ്രേമത്തിന്റെ തെലുങ്കില്‍ മലരായി നൃത്തംചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രേമം സിനിമയുടെ, തെലുങ്കു റീമേക്കിനു വേണ്ടി ശ്രുതി ഹാസന്‍ നൃത്തം അവതരിപ്പിച്ചപ്പോള്‍ നായകനായ നാഗചൈതന്യ അടക്കമുള്ളവര്‍ അദ്ഭുതപ്പെട്ടുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ശ്രുതി ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍മോന്‍സായിരിക്കും ഇതെന്നും അവര്‍ പറയുന്നു. ചാന്തു മൊണ്ടേതിയാണ് തമിഴില്‍ പ്രേമം ഒരുക്കുന്നത്.