ശ്രുതി ഹാസന്‍ ഇനി തിരക്കഥാകൃത്തിന്റെ വേഷത്തില്‍. പുതിയ ഒരു സിനിമയുടെ തിരക്കഥ ശ്രുതി ഹാസന്‍ എഴുതുന്നുവെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ട്.

ഞാന്‍ ഗാനങ്ങള്‍ എഴുതുകയും അതിന് സംഗീതം കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ വിമാനയാത്രകളില്‍ ചെറുകഥകളും ചെറു കവിതകളും എഴുതാറുണ്ട്. ഇപ്പോള്‍ ഒരു പുതിയ സിനിമയുടെ തിരക്കഥ എഴുതാനുള്ള ആലോചനയിലാണ്. അത് വിഷമകരം പിടിച്ച ജോലി തന്നെയാണ്. തിരക്കഥ പൂര്‍ണ്ണമാകാന്‍ കുറച്ച് മാസങ്ങള്‍ വേണ്ടി വരും. ഏതു ഭാഷയിലായിരിക്കുമെന്നോ സിനിമയുടെ പേരോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഒരു വിഷയത്തെ കുറിച്ച് നേരത്തെ ഒരു ബോധവത്കരണ ഷോര്‍ട് ഫിലിം ഞാന്‍ മുമ്പ് എടുത്തിട്ടുണ്ട്- ശ്രുതി ഹാസന്‍ പറഞ്ഞു.