മുംബൈ: സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ഗൗരി ലങ്കേഷിന്റെതെന്ന് പ്രമുഖ സംവിധായകന്‍ ശ്യാം ബെനഗല്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലം മരണം എന്ന് അനുവദിച്ച് കൊടുക്കരുത്. കൊലപാതകം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുന്നവര്‍ സമനില തെറ്റിയവരാണെന്നും ബെനഗല്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആശയങ്ങള്‍ക്കുള്ള മറുപടിയായി കൊലചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്യാം ബെനഗല്‍ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതിഫലം മരണം എന്നത് അനുവദിച്ച് കൊടുക്കരുത്. സോഷ്യല്‍മീഡിയിലെ പല ചര്‍ച്ചകളും ഗൗരമായി എടുക്കേണ്ടതില്ല. സമൂഹത്തിന്റെ നേര്‍ചിത്രം സോഷ്യല്‍മീഡിയയിലുടെ കിട്ടില്ലെന്നും ബെനഗല്‍ പറഞ്ഞു. ധീരയായിരുന്നു ഗൗരി ലങ്കേഷെന്ന് അനുസ്മരിച്ച ശ്യാം ബെനഗല്‍ കൊപതാകം സമാനതകളില്ലാത്തതാണെന്ന് ഓര്‍മിപ്പിച്ചു.
ഗൗരിയെപോലെ ഇനിയൊരാള്‍ കൊല്ലപ്പെടരുത്. കൊലപാതകത്തെ ആഘോഷിച്ച് സോഷ്യല്‍ മീഡിയില്‍ ആളുകള്‍ പ്രതികരിക്കുന്നത് കണ്ടു. സമനില തെറ്റിയവരാണവര്‍. സമൂഹമാധ്യമങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ നേര്‍ചിത്രമല്ല പ്രതിഫലിപ്പിക്കുന്നത്. കലാകാരന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരാണെന്നും ബെനഗല്‍ പറഞ്ഞു.
