Asianet News MalayalamAsianet News Malayalam

എസ്.ഐ സാ​​​ജ​​​ൻ മാ​​​ത്യു​​​ സ്പീക്കിംഗ്

sibi thomas thondimuthalum driksakshiyum
Author
First Published Jul 2, 2017, 8:39 PM IST

പോത്തേട്ടന്‍ ബ്രില്ലന്‍സ് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ‘തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്‌സാ​​​ക്ഷി​​​യും’ തിയറ്ററുകളില്‍ കയ്യടിനേടി മുന്നേറുകയാണ്.  ഒരു പോലീസ് സ്റ്റേഷനിലെ പച്ചയായ കാഴ്ചയില്‍  ഫ​​​ഹ​​​ദും സു​​​രാജും അ​​​ല​​​ൻ​​​സി​​​യ​​​റുമൊക്കെ അവിസ്മരണീയ പ്രകടനം നടത്തുന്നുവെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പറയുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കൈയ്യടി നേടുന്ന കഥാപാത്രമാണ് എസ്.ഐ സാ​​​ജ​​​ൻ മാ​​​ത്യു​​​വിന്‍റെത്.  ‘തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്‌സാ​​​ക്ഷി​​​യും’എന്ന ചിത്രത്തില്‍ അഭിനയിച്ച യഥാര്‍ത്ഥ ജീവിതത്തിലും പോലീസുകാരായ പുതുമുഖങ്ങളില്‍ കൈയ്യടി കൂടുതല്‍ നേടിയത് സാജനാണ്,  കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ ആ​​ദൂ​​ർ സി​​​ഐ സി​​​ബി തോ​​​മ​​​സാ​​​ണ് ഈ റോള്‍ അഭിനയിച്ചത്. സി​​​ബി തോ​​​മ​​​സ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് സംസാരിക്കുന്നു.

അഭിനയം അത് കൂടെയുണ്ടായിരുന്നു

കണ്ണൂര്‍  മാ​​​ലോ​​​ത്ത് ക​​​സ​​​ബ ഗ​​​വ.​ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സിബി ആദ്യമായി മുഖത്ത് ചായമിടുന്നത്. നാടകവേദിയിലെ അഭിനയ പരീക്ഷണങ്ങള്‍ സ്കൂള്‍ കടന്ന് കോളേജ് കാലത്തേക്ക് എത്തി.  കൂ​​​ത്തു​​​പ​​​റ​​​മ്പ് നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജി​​​ലെ ഡിഗ്രികാലത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു​​​വ​​​ർ​​​ഷം മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള സ​​​മ്മാ​​​നം നേ​​​ടി. അന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോണ്‍ ത​​​ല​​​ത്തി​​​ലും മി​​ക​​ച്ച ന​​ട​​നായി.  ബിരുദത്തിന് ശേഷം സിനിമ തന്നെയായിരുന്നു മോഹം, പി​​​ന്നീ​​​ട്  പൂ​​​ന ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​യി​​​രു​​​ന്നു ലക്ഷ്യം. അവിടെ സി​​​നി​​​മാ​​റ്റോ​​​ഗ്ര​​​ഫി കോ​​​ഴ്സി​​​ന് എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ പാ​​​സാ​​​കു​​ക​​യും ഒ​​​രാ​​​ഴ്ച​​​ത്തെ ഓ​​​റി​​​യ​​ന്‍റേ​​​ഷ​​​ൻ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​ക​​യും ചെ​​യ്തു. എ​​​ന്നാ​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​വി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​ഴി​​ഞ്ഞി​​​ല്ല. പിന്നീട് ‘തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും’ എടുക്കുന്ന സമയത്താണ് അറിയുന്നത് ഞാന്‍ പ്രവേശനം കിട്ടാന്‍ ശ്രമിച്ച ബാച്ചിലായിരുന്നു പ്രശസ്ത സംവിധായകനും ഈ ചിത്രത്തിന്‍റെ ക്യമറമാനുമായ രാജീവ് രവി പഠിച്ചത് എന്ന്.

പോലീസ് ജീവിതം

sibi thomas thondimuthalum driksakshiyum

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്  പ്രവേശനം നടക്കാതിരുന്നതോടെ സിനിമ മോഹം താല്‍ക്കാലം അവസാനിപ്പിച്ചു. പിന്നെ ഏതെങ്കിലും കരിയര്‍ തിരഞ്ഞെടുക്കാനുള്ള നീക്കം. ഒടുവില്‍ 2003ല്‍ കേരള പോലീസില്‍ ചേര്‍ന്നു. 'തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും’ എന്ന ചിത്രത്തില്‍ കാണിക്കും പോലെ ഒരു സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ദേഷ്യപ്പെടുകയും ഒച്ചയെടുക്കുകയുമൊക്കെ ചെയ്യുന്നത് പോലീസ് ജീവിതത്തിന്‍റെ ഭാഗമാണ്. 2013 ല്‍ മികച്ച കുറ്റാന്വേഷകനുള്ള ഹോണററി ബാഡ്ജ് ലഭിച്ചു. 2014 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചു. ഒരോ പരാതിയിലും രണ്ട് ഭാഗവും കേട്ട് തീരുമാനം എടുക്കുന്നതാണ് എന്‍റെ രീതി. ചിത്രത്തില്‍ പല രംഗങ്ങളിലും കാണുന്നത് ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ.

സാ​​​ജ​​​ൻ മാ​​​ത്യുവിന്‍റെ കടന്ന് വരവ്

ദി​​​ലീ​​​ഷ് പോ​​​ത്ത​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​ത്തി​​​ൽ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ഒരു സുഹൃത്താണ് ശ്രദ്ധയില്‍ പെടുത്തിയത്. പഴയ സിനിമാ മോഹം ഉദിച്ചുവെന്നത് സത്യമാണ്. ഓഡിഷനില്‍ തിരഞ്ഞെടുത്തു, അവര്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ഞങ്ങളില്‍ നിന്ന് എന്താണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. 30 ദിവസത്തോളം ഷൂട്ടിന് വേണ്ടിവരും എന്നാണ് പറഞ്ഞത്. എന്നാല്‍ 14 ദിവസം കൊണ്ട് എന്‍റെ ഭാഗങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും സഹകരണമുണ്ടായി. അവര്‍ ഒരുക്കിയ പോലീസ് സ്റ്റേഷന്‍ അന്തരീക്ഷം തീര്‍ത്തും, അത് പോലെ തന്നെയായിരുന്നു. എ​​​ൻ​​​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഷേ​​​ണി​​​യി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു ഷൂ​​​ട്ടിം​​​ഗ്. ‘ഫ​​​ഹ​​​ദി​​​നെ​​​യും അ​​​ല​​​ൻ​​​സി​​​യ​​​റെ​​​യും പോ​​​ലു​​​ള്ള ന​​​ട​​ന്മാ​​​രു​​​ടെ പി​​​ന്തു​​​ണ ഏ​​​റെ ഗു​​​ണം​​ചെ​​​യ്തു. സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ലൈ​​​വാ​​​യി റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത​​​ത് മ​​​റ്റൊ​​​രു പു​​​തു​​​മ​​​യാ​​​യി​​​രു​​​ന്നു. ദി​​​ലീ​​​ഷ് പോ​​​ത്ത​​​നെ​​​പ്പോ​​​ലൊ​​​രു പെ​​​ർ​​​ഫ​​​ക്‌​​ഷ​​​നി​​​സ്റ്റി​​ന്‍റെ സി​​​നി​​​മ​​​യി​​​ൽ മി​​​ക്ക രം​​​ഗ​​​ങ്ങ​​​ളി​​​ലും ആ​​​ദ്യ ടേ​​​ക്കി​​​ൽ​​ത്ത​​​ന്നെ ഓ​​​ക്കെ​​​യാ​​​യ​​​ത് ഏ​​​റെ സ​​​ന്തോ​​​ഷം ന​​​ൽ​​​കി. 

പ്രതികരണം...

sibi thomas thondimuthalum driksakshiyum

ആയിരത്തോളം കോളുകളാണ് ഇതുവരെ വന്നത്. കാഞ്ഞങ്ങാട് വിനായകയിലാണ് ആദ്യഷോ കണ്ടത്, ഒപ്പം ചില മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അല്ലാതെ എന്നെ മുന്‍പരിചയമുള്ള ആരുമില്ലായിരുന്നു. എന്നാല്‍ പടം അവസാനിച്ച ശേഷം ചെറുപ്പക്കാരൊക്കെ വളരെ സ്നേഹപൂര്‍വ്വമാണ് സമീപിച്ചത്. ഒരു പോലീസുകാരന്‍ എന്ന ഭയമൊന്നും ഇല്ലാതെ ഫോണിലൂടെയും മറ്റും ആളുകള്‍ സ്നേഹപൂര്‍വ്വം സമീപിക്കുന്നുണ്ട്. സിനിമ രംഗത്തുള്ള ചിലരും വിളിച്ചു, അവര്‍ പറയുന്നുണ്ട് നമ്മുക്ക് വീണ്ടും കാണാം എന്ന്... ഭാ​​​ര്യ എ​​​ലി​​​സ​​​ബ​​​ത്തും മ​​​ക്ക​​​ളാ​​​യ ഹെ​​​ല​​​ൻ, ക​​​രോ​​​ളി​​​ൻ, എ​​​ഡ്വി​​​ൻ എ​​​ന്നി​​​വ​​​രും സിനിമ ജീവിതത്തിന് പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios