സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക. ആസിഫ് അലിയാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് , ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു. ആഷിക് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് സിനിമ തീയേറ്ററുകളിലെത്തിക്കും.

സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു. ദിലീപ് നായകനായ സിനിമ വിജയം നേടിയിരുന്നു. നിദ്രയാണ് സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.