സംഭവത്തില്‍ അറസ്റ്റിലായ സിദ്ധാര്‍ഥിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അലക്ഷ്യമായ രീതിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് ബോളിവുഡ് സിനിമ സീരിയല്‍ നടൻ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റിലായി. അമിത വേഗത്തില്‍ ബിഎംഡബ്യു ഓടിച്ചുവന്ന സിദ്ധാര്‍ഥ് റോഡരികിലുണ്ടായിരുന്ന മൂന്ന് കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറുകയും ചെയ്‍തു. സംഭവത്തില്‍ അറസ്റ്റിലായ സിദ്ധാര്‍ഥിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഐപിസി 279, 336, 337, 427 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്‍തത്. 5000 രൂപ പിഴ നല്‍കിയതിനു ശേഷമാണ് സിദ്ധാര്‍ഥിനെ ജാമ്യത്തില്‍ വിട്ടത്. മുമ്പ് മദ്യപിച്ച് കാര്‍ ഓടിച്ചതിനു സിദ്ധാര്‍ഥ് പിടിയിലായിരുന്നു 2000 രൂപ പിഴ അടക്കുകയും ചെയ്‍തിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയതിന് ബോളിവുഡ് നടൻ സല്‍മാൻ ഖാനെതിരെ നേരത്തെ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. ബോളിവുഡ് താരം ഹേമമാലിനിയുടെ കാര്‍ ഇടിച്ച് ഒരു പെണ്‍കുട്ടി മരിച്ച സംഭവവും വിവാദമായിരുന്നു.
