ഗോള്‍ഡന്‍ നോമിനേഷനായി മത്സരിച്ച പ്രിയദര്‍ശന്റെ സില സമയങ്ങളില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എച്ച്ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന 10 ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇളയരാജയാണ് സംഗീതം. പ്രഭു ദേവയും അമല പോളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

