വല്ലവന്‍ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു

തമിഴ് സിനിമാ ലോകത്തിന്റെ പ്രിയ താരജോഡികളായിരുന്നു നയന്‍താരയും ചിമ്പുവും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ ഇരുവരും ഒന്നിക്കും എന്നതിന് പിന്നാലെ വേര്‍പിരിഞ്ഞ വാര്‍ത്തകളും വന്നു. ഇപ്പോല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവം ഒരു ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു. 

വല്ലവന്‍ എന്ന ചിത്രത്തില്‍ ചിമ്പു നയന്‍താരയുടെ ചുണ്ടില്‍ കടിച്ച ചിത്രം ഏറെ വിവാദമായിരുന്നു. ചിത്ത്രതിന് ശേഷം ഗോസിപ്പുകള്‍ നിറഞ്ഞപ്പോള്‍ തന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതില്‍ ചിമ്പു നയന്‍താരയോട് സോറി പറഞ്ഞത്രേ.

 എന്നാല് ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആ ചിത്രങ്ങള്‍ എടുത്തതെന്നും അത് ഫോട്ടോഷോപ്പ് ആണെന്നും നയന്‍താര പറഞ്ഞിരുന്നു. അതിനെ പ്രൊഫഷണലായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അന്നത്തെ ആ പ്രൊഫഷണല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റിയതെന്നും ചിമ്പു അഭിമുഖത്തില്‍ പറഞ്ഞു.