ചിമ്പുവിന്റെ പുതിയ സിനിമയില്‍ ശ്രിയ ശരണ്‍ നായികയാകുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രിയാ ശരണ്‍ നായികയാകുക.

യുവ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കേരളവും മൈസൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഇതു നമ്മ ആളാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.