ന്യൂയോര്‍ക്ക്: ഗായിക ചിന്‍മയി ശ്രീപദയെ അമേരിക്കയില്‍ വച്ച് കൊള്ളയടിച്ചു. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോഴാണ് ഗായികയെ കൊള്ളയടിച്ചത്. പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നുമാണ് ചിന്‍മയിയുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടത്. അമേരിക്കയില്‍ താന്‍ മോഷണത്തിനിരയായെന്ന് ട്വിറ്ററിലൂടെയാണ് ഗായിക അറിയിച്ചത്.
കാറിന്റെ ചില്ല് തകര്‍ത്ത ശേഷം അകത്തിരുന്ന വസ്തുക്കള്‍ കൊണ്ടു പോകുകയായിരുന്നു. ഗായിക ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഗായിക വാഹനം പാര്‍ക്ക് ചെയ്തിരുന്ന മേഖലയില്‍ ചില്ല് തകര്‍ത്തുള്ള മോഷണം പതിവാണെന്ന് പോലീസ് അറിയിച്ചു. ഒരു പെണ്‍കുട്ടിയാണ് മോഷണത്തിന്റെ പിന്നിലെന്നാണ് സൂചന. വാഹനം തകര്‍ത്ത് സാധനങ്ങള്‍ എടുക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
