Asianet News MalayalamAsianet News Malayalam

ആല്‍ബത്തില്‍ ശരീര പ്രദര്‍ശനം: ഗായികയ്ക്ക് വധഭീഷണി

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വന്‍ വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി വിവാഹം കഴിക്കുന്നതും, വീടുകളില്‍ പീഡനത്തിനിരയാകുന്നത് പതിവുമായതോടെയാണ് സെറ ശക്തമായി പ്രതികരിച്ചത്. 

singer get threat
Author
Kyrgyz-Turkish Manas University, First Published Oct 3, 2018, 9:50 AM IST

ബിഷേക്ക്: സംഗീത ആല്‍ബത്തില്‍ ശരീര പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് കിര്‍ഖിസ്ഥാന്‍ ഗായിക സെറെ അസില്‍ബെക്കിനെതിരെ വധഭീഷണി. കിര്‍ഗിസ്ഥാനിലെ ലിംഗ വിവേചനത്തിനെതിരെയാണ് സ്വദേശിയായ ഗായിക ശക്തമായി രംഗത്തെത്തിയത്. കിര്‍ഗിസ്ഥാന്‍ ഭാഷയില്‍ പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന 'കിസ്' എന്നാണ് ആല്‍ബത്തിന്‍റെ പേര്. 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വന്‍ വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി വിവാഹം കഴിക്കുന്നതും, വീടുകളില്‍ പീഡനത്തിനിരയാകുന്നത് പതിവുമായതോടെയാണ് സെറ ശക്തമായി പ്രതികരിച്ചത്. അടുത്തിടെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോയ ബുരുലായി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും പോലീസ് കസ്റ്റഡിയിലായിരിക്കെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

തട്ടിക്കൊണ്ടുപോയ ആളെയും പെണ്‍കുട്ടിയെയും സ്‌റ്റേഷനിലിരുത്തി പോലീസുകാര്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് കൊന്നത്. ഇതിനു പിന്നലെയാണ് സെറെ ആല്‍ബം ഇറക്കിയത്. ഇതോടെ ഗായികയ്ക്കും വധഭീഷണികള്‍ വരുകയാണ്. 

പക്ഷേ ഇതു കണ്ടൊന്നും താന്‍ പിന്മാറില്ലെന്ന് സെറെ പറഞ്ഞു. ഇനിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി താന്‍ ഉറച്ചു നില്‍ക്കുമെന്നും ഗായിക പറഞ്ഞു.

Follow Us:
Download App:
  • android
  • ios