ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലേറെ ഗായത്രിവീണ കച്ചേരി നടത്തിയാണ് വിജയലക്ഷ്‍മി റെക്കോര്‍ഡിട്ടത് .

വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും പി കെ വിമലയുടെയും മകളാണ് വൈക്കം വിജയലക്ഷ്മി. അച്ഛന്‍ മുരളിയാണ് വിജയലക്ഷ്മിക്ക് ഒറ്റക്കമ്പിവീണ നിര്‍മ്മിച്ചു നല്‍കിയത്. കുന്നക്കുടി വൈദ്യനാഥനാണ് വിജയലക്ഷ്മിക്ക് ഒറ്റക്കമ്പിവീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത്.

സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഒറ്റയ്‍ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു.