ആസാമീസ്, ബംഗാളി, ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ സുബിൻ അലിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് ഗ്യാങ്‌സ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ യാ അലി എന്ന ഗാനമാണ്.
ദില്ലി: യാ അലി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പിന്നണി ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്‌ക്യൂബ ഡൈവിംഗ് നടത്തുമ്പോൾ ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. ആസാമീസ്, ബംഗാളി, ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ സുബിൻ അലിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് ഗ്യാങ്‌സ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ യാ അലി എന്ന ഗാനമാണ്. കൃഷ് ത്രീയിലെ ദിൽ തു ഹി ബതാ അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ്. അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സുബീൻ സിംഗപ്പൂരിൽ എത്തിയത്.

