ജയറാം നായകനായ സത്യയിലെ ഗാനമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രോള്‍. റോമ നൃത്തം ചെയ്യുന്ന ഐറ്റം നമ്പറില്‍ പാട്ടും ഡാന്‍സും ഒരു ബന്ധവുമില്ലെന്നാണ് വിമര്‍ശനം. ചിലങ്കകള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഈ ഗാനം ഭക്തി മൂഡിലുള്ളതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ സിതാരയാണ്. സിതാരയും ഫേസ്ബുക്കില്‍ തന്റെ പ്രതികരണം രസകരമായി പറഞ്ഞിട്ടുണ്ട്.
സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്
അറിഞ്ഞില്ലാ,.... എന്നോടാരും പറഞ്ഞില്ല..പാടിപ്പിക്കുമ്പോള്‍ എന്നോട് ഒരു വാക്ക് പറയാമായിരുന്നു ഗോപി ചേട്ടാ. എനിക്ക് ഉറപ്പുണ്ട് ചേട്ടന് ഇത് അറിയാമായിരുന്നെന്ന്. ഗോപി ചേട്ടനാരാ പുലി. പക്ഷേ മനോഹരമായ ഈണമായിരുന്നു..
.
