തല മാത്രമല്ല, ഇനി തമിഴകത്ത് ശിവകാര്‍ത്തികേയനും ഹിറ്റാണ്!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 12:16 PM IST
Sivakarthikeyan achieves what only Vijay Ajith Rajini were able to do
Highlights

തമിഴ് സിനിമ ലോകത്ത് ആരാധകപിന്തുണയില്‍ മുന്നിലുള്ളത് രജനികാന്തും അജിത്തും വിജയ്‍യുമൊക്കെയാണ്. ആദ്യദിനം തന്നെ വൻ കളക്ഷൻ സ്വന്തമാക്കുന്ന താരങ്ങള്‍. ഇവരുടെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് ശിവകാര്‍ത്തികേയനും വരുന്നു. ശിവകാര്‍ത്തികേയൻ നായകനായ സീമരാജ് ആണ് ആദ്യദിവസം തന്നെ മികച്ച കളക്ഷൻ നേടിയിരിക്കുന്നത്.

രജനികാന്തിന്റെ കബാലി 19 കോടിയും അജിത്തിന്റെ വിവേഗം 17 കോടിയും വിജയ്‍യുടെ മേഴ്സല്‍ 23 കോടി രൂപയുമാണ് ആദ്യ ദിവസം നേടിയത്. ഇപ്പോഴിതാ ശിവകാര്‍ത്തികേയന്റെ സീമ രാജും ആദ്യ ദിവസം തന്നെ 10 കോടി രൂപയിലധികം നേടി വലിയ കളക്ഷൻ നേടിയിരിക്കുന്നു. പല കാരണങ്ങളാല്‍ മോര്‍ണിംഗ് ഷോ നീട്ടിവയ്‍ക്കുകയും ചില ഷോകള്‍ റദ്ദ് ചെയ്‍തിട്ടും വൻ  കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പൊൻറം ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സാമന്ത നായികയായി എത്തിയിരിക്കുന്നു. സിമ്രാനും സൂരിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലസുബ്രഹ്‍മണ്യം ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇമ്മൻ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

loader