നയന്‍താരയ്‍ക്ക് വേണ്ടി ശിവകാര്‍ത്തികേയന്റെ പാട്ടെഴുത്ത്

നയന്‍താര നായികയാകുന്ന പുതിയ സിനിമയാണ് കൊലമാവ് കോകില. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ് ആണ്. ചിത്രത്തില്‍ ഒരു ഗാനം ഇതിനകം പുറത്തുവിട്ടിരുന്നു. മികച്ച വരവേല്‍പ്പാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തെ കുറിച്ച് മറ്റൊരു കൌതുകകരമായ കാര്യം അനിരുദ്ധ വെളിപ്പെടുത്തുന്നു.

ശിവകാര്‍ത്തികേയന്‍ ആദ്യമായി ഗാനരചയിതാവാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കല്യാണ വയസ്സ് എന്ന ഗാനമാണ് ശിവകാര്‍ത്തികേയന്‍ രചിച്ചിരിക്കുന്നത്. അതേസമയം നയ‍ന്‍താര വീണ്ടും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം ഒരു ഫാിലി എന്റര്‍ടെയ്‍ന്‍മെന്റ് ആയിരിക്കും. നേരത്ത വേലൈക്കാരന്‍ എന്ന സിനിമയില്‍ ശിവകാര്‍‌ത്തികേയനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു.