ശിവകാര്‍ത്തികേയന്‍ നായകനാകുന്ന എസ്കെ14, ഷൂട്ടിംഗ് തുടങ്ങി

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയുടെ പൂജ നടന്നു. എസ്കെ14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതായി ശിവകാര്‍ത്തികേയൻ തന്നെയാണ് അറിയിച്ചത്.

രവികുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാകുല്‍ പ്രീത് ആണ് നായിക. ഭാനുപ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ സയൻസ് ഫിക്ഷൻ ജോണറിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.