ശിവകാര്‍ത്തികേയന്റെ നായികയായി വീണ്ടും നയന്‍താര
സന്താനത്തെ നായകനാക്കിയാണ് അടുത്ത സിനിമ ഒരുക്കുന്നത് എന്നായിരുന്നു സംവിധായകന് എം രാജേഷ് ആദ്യം അറിയിച്ചിരുന്നു. എന്നാല് ആ സിനിമ ചില കാരണങ്ങളാല് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പുതിയ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുകയാണ് എം രാജേഷ്. ശിവകാര്ത്തിയേകനായിരിക്കും നായകനാകുക.
ശിവകാര്ത്തികേയന്റെ നായികയായി സിനിമയില് അഭിനയിക്കുക നയന്താരയായിരിക്കും. ഇക്കാര്യം രാജേഷ് തന്നെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില് അറിയിച്ചു. തിരക്കഥ വായിച്ചു കേള്പ്പിച്ചപ്പോള് തന്റെ കഥാപാത്രത്തെ പ്രധാന്യത്തെ കുറിച്ച് നയന്താര മനസ്സിലാക്കി. കോസ്റ്റ്യൂം, മേക്ക് അപ് തുടങ്ങിയ കാര്യങ്ങള് സ്വന്തം ഉത്തരവാദിത്തമായി നയന്താര ഏറ്റെടുത്തു. നയന്താര നായികയായാല് തന്നെ സമ്മര്ദ്ദം കുറയും. മികച്ച പെര്ഫോര്മറും ആത്മാര്ഥതയുള്ള അഭിനേത്രിയുമാണ് അവര്- രാജേഷ് പറയുന്നു. ചിത്രം ഒരു ഫാിലി എന്റര്ടെയ്ന്മെന്റ് ആയിരിക്കും. എന്നാല് പുകവലി, മദ്യപാന രംഗങ്ങള് ചിത്രത്തിലുണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. നേരത്ത വേലൈക്കാരന് എന്ന സിനിമയില് ശിവകാര്ത്തികേയനും നയന്താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
