തമിഴകത്തിന്റെ മുന്‍നിര നായകനായ ശിവകാര്‍ത്തികേയന്‍ സിനിമയില്‍ എത്തിയിട്ട് ആറ് വര്‍ഷം തികയുന്നു. വെള്ളിത്തിരയില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ പ്രേക്ഷകര്‍ത്തും സുഹൃത്തുക്കള്‍ക്കും നന്ദി പറയുകയാണ് ശിവകാര്‍ത്തികേയന്‍.
നന്ദി.. ആറ് വര്‍ഷമായുള്ള യാത്രയ്‍ക്ക് കാരണം നിങ്ങളാണ്. കഠിനാദ്ധ്വാനം ചെയ്യുകയാണ് ഞാന്‍ ചെയ്യേണ്ടത്. നല്ല മനുഷ്യനാകുകയും. എന്റെ പരമാവധി ഞാന്‍ ചെയ്‍തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി. എന്നെ എപ്പോഴും പിന്തുണയ്‍ക്കുന്ന എല്ലാവര്‍ക്കും. എല്ലാവരോടും സ്‍നേഹം- ശിവകാര്‍ത്തികേയന്‍ പറയുന്നു. മറിന എന്ന സിനിമയിലൂടെ 2012ല്‍ ആണ് ശിവകാര്‍ത്തികേയന്‍ അഭിനയലോകത്ത് എത്തുന്നത്. വേലൈക്കാരനാണ് ശിവകാര്‍ത്തിയേകന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
