ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് സീമ രാജ്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പൊൻറം ആണ് സീമ രാജ് സംവിധാനം ചെയ്യുന്നത്. സിമ്രാൻ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂരിയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.