നഗ്നത പ്രദര്‍ശനത്തിലൂടെ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ താരമാണ് പൂനം പാണ്ഡെ. പൂനത്തിന്‍റെ പുതിയ ചിത്രമായ ദി ജേര്‍ണി ഓഫ്  കര്‍മയുടെ ട്രെയിലറാണ് പുതിയ വിവാദ വിഷയം

നഗ്നത പ്രദര്‍ശനത്തിലൂടെ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ താരമാണ് പൂനം പാണ്ഡെ. പൂനത്തിന്‍റെ പുതിയ ചിത്രമായ ദി ജേര്‍ണി ഓഫ് കര്‍മയുടെ ട്രെയിലറാണ് പുതിയ വിവാദ വിഷയം. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയുടെ ടാര്‍ഗറ്റ് പൂനം മാത്രമല്ല. നായകനായ ശക്തി കപൂറാണ്. യുവതിയും അറുപതുകാരനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. അറുപതുകാരന്‍റെ വേഷമിടുന്ന ശക്തി കപൂറിനെയാണ് സോഷ്യല്‍ മീഡിയ ആക്രമിക്കുന്നത്.

തനുശ്രീ ദത്തയുടെ നാന പഠേക്കറിനെതിരായ പീഡനാരോപണത്തില്‍ ശക്തിയുടെ പ്രതികരണം വിവാദമായതിന് പിന്നാലെയെത്തിയ ദി ജേര്‍ണി ഓഫ് കര്‍മയുടെ ട്രെയിലര്‍ എത്തുന്നത്. അന്ന് തനുശ്രീ ദത്തയുടെ ആരോപണത്തില്‍ ,അ'ത് പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവമല്ലേ... അന്ന് ഞാന്‍ കുഞ്ഞായിരുന്നു' എന്ന മറുപടിയാണ് വിവാദമായത്. എന്നാല്‍ പുതിയ ചിത്രത്തില്‍ മുഴുവന്‍ നഗ്നതയുടെ അതിപ്രസരമാണെന്നാണ് ആരോപണം.

മകള്‍ ശ്രദ്ധ കപൂര്‍ നല്ല വേഷങ്ങളില്‍ നായികയായി തിളങ്ങുന്നതിനിടയില്‍ എന്തിനാണ് ഇത്തരം വേഷങ്ങളെന്നും ആരാധകരില്‍ ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ശക്തി കപൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013ന് ശേഷം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ്പൂനം നായികയായി പുതിയ ചിത്രമെത്തുന്നത്. 2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രമാണ് പൂനം നായികയായ അവസാന ചിത്രം.