വസ്‌ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പലതവണ ആക്രമിക്കപ്പെട്ട നടിയാണ് സോഹാ അലിഖാന്‍. സുഹൃത്തുക്കള്‍ സോഹയ്‌ക്കു വേണ്ടി ഒരുക്കിയ ബേബി ഷവര്‍ പാര്‍ട്ടിയില്‍ സാരിയുടുത്ത് വന്നപ്പോഴായിരുന്നു സമൂഹമാധ്യമങ്ങളില്‍ നടി ആക്രമിക്കപ്പെട്ടത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് സോഹാ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. നിറവയറുമായി യോഗ ചെയ്യുന്ന ചിത്രമാണ് ഇന്‍സ്‌റ്റാഗ്രാമിലൂടെ നടി ആരാധകര്‍ക്കായി പങ്കുവച്ചത്.
ഗര്‍ഭിണിയായ സോഹയുടെ നിറവയര്‍ പൂര്‍ണമായും കാണുന്ന തരത്തിലുള്ള ചിത്രമാണ് പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച സോഹയുടെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

നേരത്തെ ശരീരം പൂര്‍ണമായും മറച്ച് സാരിയുടുത്ത് ബേബി ഷവര്‍ പാര്‍ട്ടിക്ക് വന്നത് പലരെയും ചൊടിപ്പിച്ചിരുന്നു. ഒരു മുസ്ലീം സ്‌ത്രീക്ക് ചേര്‍ന്ന വസ്‌ത്രമല്ല സോഹ ധരിച്ചിരുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം. സോഹയെ പിന്തുണച്ചും ഒട്ടേറെ ആളുകള്‍ രംഗത്ത് എത്തിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സോഹയുടെ ചിത്രം ആരാധകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് കാത്തിരിക്കാം.
