വേങ്ങര: ചലച്ചിത്ര സംഘടന അമ്മയെ പിളര്‍ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് നടന്‍ മുകേഷ്. വലിയസംഘടനകളെ പിളര്‍ത്താനുള്ള ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മുകേഷ് വെളിപ്പെടുത്തി. വേങ്ങരയില്‍ ഇടത് മുന്നണിയടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുകേഷ്.
ഹിഡന്‍ അജണ്ടയോടെ സംഘടനയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുകേഷിന്‍റെ ആരോപണം. എന്നാല്‍ ആരാണ് ഇ നീക്കത്തിന് പിന്നിലെന്ന് മുകേഷ് വെളിപ്പെടുത്തിയില്ല. അമ്മക്കെതിരെ സമൂഹത്തില്‍ ദുഷ്പ്രചരണം വ്യാപകമാണെന്നും മുകേഷ് പറഞ്ഞു. ഇത്തരം നീക്കങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് വിവരമുണ്ടെന്നും മുകേഷ് വെളിപ്പെടുത്തി.
ദിലീപ് സംഭവത്തോടെ അമ്മക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സിനിമയില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു. ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വേങ്ങരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗങ്ങളില് മുകേഷ് ഉന്നയിക്കുന്നത്.
