മകന്‍ ജീന്‍പോള്‍ ലാലിന് എതിരായ കേസില്‍ പ്രതികരണവുമായി സംവിധായകന്‍ ലാല്‍ രംഗത്ത്. ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു നടി. കൊച്ചിയിലെ റംമദയിലായിരുന്നു ഷൂട്ടിംഗ്. അവര്‍ക്ക് 50000 രൂപ നല്‍കാം എന്ന് സമ്മതിച്ചിരുന്നു.എന്നാല്‍ താന്‍ ഒട്ടും കംഫേര്‍ട്ട് അല്ലെന്ന് പറഞ്ഞ് നടി അഭിനയിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഈ നടിയുടെ ഭാഗം ഒഴിവാക്കുകയായിരുന്നു പണവും നല്‍കിയില്ല. അവരുടെ പ്രകടനം മോശമാണെന്ന് ജീന്‍ പറഞ്ഞിരുന്നതായും ലാല്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് ഒരു മാസം കഴിഞ്ഞാണ് വക്കീല്‍ നോട്ടീസ് വരുന്നത്. പത്ത് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതില്‍ വിശദീകരണം നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ആദ്യം അമ്പതിനായിരം കൊടുത്ത് ഒഴിവാക്കാം എന്നാണ് വിചാരിച്ചത്. എന്നാല്‍ ഇപ്പോള്‍ പത്ത് ലക്ഷം വേണമെന്നും മാപ്പ് പറയണം എന്നുമാണ് ആവശ്യം അത് അംഗീകരിക്കാന്‍ കഴിയില്ല.

നിയമപരമായി തന്നെ കേസിനെ സമീപിക്കുമെന്ന് ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നനഞ്ഞയിടം കുഴിക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ എന്തെങ്കിലും അണിയറ നീക്കങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.