കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാകുന്നതിനിടെ ബോളിവുഡില്‍ പുതിയ വിവാദം അഴിച്ചുവിട്ട് നടി സോനാക്ഷി സിന്‍ഹ

മുംബൈ: കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാകുന്നതിനിടെ ബോളിവുഡില്‍ പുതിയ വിവാദം അഴിച്ചുവിട്ട് നടി സോനാക്ഷി സിന്‍ഹ.
ബോളിവുഡിലെ നായകന്മാര്‍ക്കെതിരെയാണ് സോനാക്ഷി വിമര്‍ശന ശരം എയ്യുന്നത്. നടിമാരോട് വളരെ മോശമായിട്ടാണ് നായക നടന്മാര്‍ ഇടപെടുന്നതെന്നും, സൂപ്പര്‍ താര ചിത്രങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കാനില്ലെന്നും സോനാക്ഷി തുറന്നടിച്ചു.

നായികമാര്‍ രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്‍റെ കെട്ടുവിടാതെയായിരിക്കും. പല്ലു പോലും തേക്കാതെ അവര്‍ സെറ്റിലെത്തുന്നു. സംവിധായകനും, നിര്‍മ്മാതാവിനും ഇവര്‍ക്കെതിരെ പറയാന്‍ ചങ്കൂറ്റമില്ല.

ഈ അധികാരം അവര്‍ മുതലെടുക്കും, പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിക്കും. അപ്പോള്‍ ഒറിജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍ എല്ലാം നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. മദ്യത്തിന്‍റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും.

ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോനാക്ഷിയുടെ വെളിപ്പെടുത്തല്‍.