18,000 രൂപ വിലവരുന്ന ബോസ്സ് ഇയര്‍ഫോണ്‍ ആണ് താരം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് മനോഹരമായി പാക്ക് ചെയ്ത ഇരുമ്പ് കഷ്ണമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.   

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്ന് ഇയര്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്ക് ലഭിച്ചത് തുരുമ്പ് എടുത്ത ഇരുമ്പ് കഷ്ണം. 18,000 രൂപ വിലവരുന്ന ബോസ്സ് ഇയര്‍ഫോണ്‍ ആണ് താരം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് മനോഹരമായി പാക്ക് ചെയ്ത ഇരുമ്പ് കഷ്ണമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.

'ഹേയ് ആമസോൺ നോക്കൂ, ഞാന്‍ ഓര്‍ഡര്‍ ചെയ്ത ബോസ് ഇയര്‍ഫോണിന് പകരം എനിക്കെന്താണ് ലഭിച്ചിരിക്കുന്നതെന്ന്. വളരെ മനോഹരമായി പാക്ക് ചെയ്തിരിക്കുന്ന, തുറക്കാത്ത, കാണാന്‍ ഭംഗിയുള്ള ഒരു ബോക്‌സ്. പക്ഷേ, അത് പുറത്ത് മാത്രം. മാത്രമല്ല നിങ്ങളുടെ കസ്റ്റമര്‍ കെയറിലുള്ളവര്‍ക്ക് സഹായിക്കണമെന്നില്ല. അവർക്ക് സംസാരിക്കാന്‍ പോലും താത്പര്യമില്ലെന്നതാണ് ഏറ്റവും കഷ്ടം'; സൊനാക്ഷി ട്വിറ്ററിൽ കുറിച്ചു. 

18,000 രൂപയ്ക്ക് ആരെങ്കിലും പുതിയ തിളങ്ങുന്ന ചവറ് സാധനം വാങ്ങുമോ? (അതെ, ഇതൊരു സ്റ്റീല്‍ കഷ്ണമാണ്). വിഷമിക്കണ്ട, ഞാനാണ് വില്‍ക്കുന്നത്, ആമസോൺ അല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് എന്താണോ ഓര്‍ഡര്‍ ചെയ്തത് അത് തന്നെ ലഭിക്കുമെന്നും സൊനാക്ഷി പരിഹാസത്തോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…

ഓർഡർ ചെയ്ത സാധനം കിട്ടാത്തതിനെ തുടർന്ന് കസ്റ്റമർ കെയറുമായി സംസാരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കസ്റ്റമർ കെയർ സ്റ്റാഫിന് തന്നോട് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് പറഞ്ഞതെന്നും സൊനാക്ഷി പറയുന്നു.