സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെ ഒരുമിച്ചഭിനയിക്കുന്നതിന്‍റെ സന്തോഷം മാധ്യമങ്ങളോട് പങ്കുവെച്ച് സോനം.
"ദുല്ഖര് എന്താരു ക്യൂട്ടാണ്, കൂടാതെ മികച്ച നടനുമാണ്"- പറയുന്നത് മറ്റാരുമല്ല, ബോളിവുഡ് സുന്ദരി സോനം കപൂറാണ്. ദുല്ഖര് സല്മാനും സോനം കപൂറും പ്രധാനവേഷത്തിലെത്തുന്ന 'സോയ ഫാക്ടര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെ ഒരുമിച്ചഭിനയിക്കുന്നതിന്റെ സന്തോഷം മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു സോനം.
'ദുല്ഖര് എന്തൊരു ക്യൂട്ടാണ്, കൂടാതെ മികച്ച നടനുമാണ്. ദുല്ഖറിന്റെ ഓകെ കണ്മണി എന്ന ചിത്രം ഞാന് കണ്ടിരുന്നു. മികച്ച പ്രകടനമായിരുന്നു ദുല്ഖറിന്റെത്.' അതേസമയം അദ്ദേഹത്തെ പരിചയപ്പെടാന് ഇതുവരെ കഴിഞ്ഞില്ലെന്നും സോനം കപൂര് കൂട്ടിച്ചേര്ത്തു.
അനുജ ചൗഹാന് എഴുതിയ സോയ ഫാക്ടര് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അഭിഷേക് ശര്മയാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ദുല്ഖര് സോയ ഫാക്ടറില് എത്തുന്നത്.

ദുല്ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്. ഇര്ഫാന് ഖാനൊപ്പമെത്തുന്ന കര്വാനാണ് ദുല്ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം.
