ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ സോയ ഫാക്ടര്‍. അനൂജ ചൗഹാന്‍റെ നോവല്‍ ദി സോയ ഫാക്‍ടറാണ് ചിത്രത്തിനാധാരം.

മുംബൈ: ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ സോയ ഫാക്ടര്‍'. അനൂജ ചൗഹാന്‍റെ നോവല്‍ ദി സോയ ഫാക്‍ടറാണ് ചിത്രത്തിനാധാരം. സോയ സിങ്ങ് എന്ന പെണ്‍കുട്ടിയെയാണ് സോനം കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസാകുന്നത്. അതിന് മുന്നോടിയായി സോനം തന്‍റെ ട്വിറ്ററിലെ പേര് മാറ്റിയിരിക്കുകയാണ്. 

സോനം കെ അഹൂജ എന്ന ട്വിറ്റര്‍ പേര് സോയ സിങ്ങ് സോളാങ്കി എന്നാണ് ഇപ്പോളുള്ളത്. വിവാഹിതയായ ശേഷം സോനം തന്‍റെ പേര് ട്വിറ്ററില്‍ സോനം കെ അഹൂജ എന്നാക്കി മാറ്റിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പേര് മാറ്റാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് സോനം തിരിച്ചടിച്ചിരുന്നു. തേരേ ബിന്‍ ലാദന്‍ സംവിധാനം ചെയ്ത അഭിഷേക് ശര്‍മ്മയാണ് 'ദ സോയ ഫാക്ടര്‍' ന്‍റെ സംവിധായകന്‍.