മുംബൈ: തന്‍റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ ഒരു ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താപം സോനം കപൂര്‍. മറ്റ് ചില നടികളെപ്പോലെ താനും ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സോനത്തിന്റെ വെളിപ്പെടുത്തല്‍. പ്രമുഖ എന്‍റര്‍ടെയ്മെന്‍റ് ജേര്‍ണലിസ്റ്റ് രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തിലാണ് സോനം തന്‍റെ ദുരനുഭവം വെളിപ്പെടുത്തിയത്. 

ചെറുപ്പത്തില്‍ ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ അനുഭവം ഒരുപാട് നാള്‍ മാനസിക സംഘര്‍ഷത്തിനിടയാക്കി-സോനം കപൂര്‍ പറഞ്ഞു. വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് മുന്നറിയിപ്പും ബോധവത്കരണവും നല്‍കുന്നതിനാണ് താന്‍ ഇക്കാര്യം തുറന്ന് പറയാന്‍ തയ്യാറായതെന്നും സോനം പറഞ്ഞു. 

നടി കല്‍ക്കി, അനുഷ്‌ക ശങ്കര്‍, തപസി തുടങ്ങിയ നടിമാരും ബാല്യത്തില്‍ പീഡനത്തിന് ഇരയായിട്ടുള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്.