മെയ് എട്ടിനാണ ് സോനം - ആനന്ദ് അഹൂജ വിവാഹം
മുംബൈ: മെയ് എട്ടിന് വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി സോനം കപൂര്‍. കാമുകന്‍ ആനന്ദ് അഹൂജയയെ ആണ് സൊനം വിവാഹം ചെയ്യുന്നത്. തന്‍റെ ഏറെ നാളായുള്ള പ്രണയം ആരാധകരോട് തുറന്ന് പറഞ്ഞ സോനം ഇപ്പോള്‍ മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയിരിക്കുന്നു.
തങ്ങളുടെ കിടപ്പറയില്‍ ആനന്ദ് കൊണ്ടുവന്ന നിയമമാണ് സോനം തുറന്ന് പറഞ്ഞിരിക്കുന്നത്. എല്ലാവരും പാലിക്കേണ്ടതാണ് ഇതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ സോനം എപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ കിടപ്പറയില്‍ നിന്ന് മാറി ബാത്ത് റൂമിലോ ഹാളിലോ മറ്റൊരു മുറിയിലോ ചാര്‍ജിലിട്ടേക്കണം എന്നാണ് ആനന്ദ് വച്ചിരിക്കുന്ന നിബന്ധനയെന്ന് പറയുന്നു സോനം. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സോനം ഇക്കാര്യം വ്യക്തമാക്കിയത്.
ലണ്ടിനല്‍ വച്ചായിരിക്കും വിവാഹം നടക്കുക എന്നായിരുന്നു നേരത്തെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. എന്നാല്‍ ജനീവയില്‍ വച്ച് വിവാഹം നടത്താനാണ് പുതിയ തീരുമാനം. രണ്ട് ദിവസങ്ങളായിട്ടായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. മെയ് 7ന് മെഹന്ദി ചടങ്ങും 8നു വിവാഹവും നടക്കും. ഹിന്ദു മതാചാരപ്രകാരം വിവാഹം നടത്താനാണ് തീരുമാനം.
