മെഹന്ദി മായാത്ത കൈകളുമായി റെഡ് കാര്‍പെറ്റില്‍ സോനം കപൂര്‍
കാനില് ബോളിവുഡ് സുന്ദരിമാര് തിളങ്ങുന്നത് ഇതാദ്യമല്ല, എന്നാല് നവവധു സോനം കപൂര് ഇത്തവണ മറ്റാരെയും അംബരിപ്പിക്കും വിധം സുന്ദരിയായിരുന്നു കാനിലെ റെഡ് കാര്പ്പെറ്റില്. ഓഫ് വൈറ്റ് ലെഹങ്കയണിഞ്ഞാണ് സോനം റെഡ് കാര്പ്പറ്റിലെത്തിയത്.

കാതില് തന്റെ വെഡ്ഡിംഗ് റിംഗിന് സമാനമായ കമ്മലുകളാണ് സോനം അണിഞ്ഞത്. മെയ് എട്ടിനാണ് സോനം ബിസിനസ്സുകാരനായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. വിവാഹത്തിനണിഞ്ഞ മെഹന്ദി അപ്പോഴും സോനത്തിന്റെ കൈകളില് തെ ളിഞ്ഞ് കാണാം.

നേരത്തേ ബട്ടര്ഫ്ലൈ ഗൗണിലും സില്വര് ഗൗണിലുമെത്തി ഐശ്വര്യ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ താരം മകള്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.
