സോനം കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗാ. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടാനായിരുന്നു, ചിത്രത്തിന്. അതേസമയം ചിത്രത്തിന്റെ തിരക്കഥ ഓസ്കര്‍ ലൈബ്രറിയുടെ ഭാഗമാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

സ്വവര്‍ഗപ്രണയത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഷെല്ലി ചോപ്രയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചര്‍ ആര്‍ട്സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിലേക്ക് ചേര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗായ്‍ക്കുണ്ട്. രാജ്കുമാര്‍ റാവു, ജൂഹി ചൌള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.