കാസ്റ്റിങ കൗച്ചിനെക്കുറിച്ച് ചോദ്യം സിനിമയെക്കുറിച്ച് മാത്രമേ സംസാരിക്കുവെന്ന നിലപാടില്‍ സോനം, സ്വര

മുംബൈ: കാസ്റ്റിങ് കൗച്ച് പുതിയ കാര്യമല്ലെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നത് ലൈംഗിക ചൂഷണമല്ലെന്നുമള്ള സരോജ് ഖാന്‍റെ പ്രസ്താവന ബോളിവുഡില്‍ വിവാദമായിരുന്നു. 

 ചിത്രം 'വീരേ ഡി വെഡ്ഡിങ്ങി'ന്‍റെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെ സോനം കപൂറിനോടും സ്വര ഭാസ്ക്കറിനോടും ഇതേ ചോദ്യം തന്നെ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. എന്നാല്‍ തങ്ങള്‍ സിനിമയെക്കുറിച്ച് മാത്രമേ സംസാരിക്കുവെന്ന നിലാപടായിരുന്നു രണ്ടുനടിമാര്‍ക്കും.

ചോദ്യം സിനിമയെക്കുറിച്ചല്ല. സിനിമയില്‍ നിന്നും നമ്മള്‍ മാറിപ്പോകരുത്. സിനിമക്ക് ശ്രദ്ധ കിട്ടുകയെന്നത് അത്യാവശമാണെന്നായിരുന്നു സ്വര ഭാസ്ക്കര്‍ പറഞ്ഞത്. 

ചോദ്യത്തിന് മറുപടി പറയുമെന്നും എന്നാല്‍ ഇപ്പോള്‍ സിനിമക്കാണ് ശ്രദ്ധ കിട്ടേണ്ടതെന്നും സരോജ് ഖാനെ കുറിച്ച് സ്വര ഭാസ്ക്കര്‍ പറഞ്ഞത് ഇത് എന്ന തലക്കെട്ടല്ല വേണ്ടതെന്നും സോനം പറഞ്ഞു. ജൂണ്‍ ഒന്നിനാണ് സിനിമ റിലീസാകുന്നത്.