ശ്രീദേവിയുടെ മകള്‍ ജാന്‍വിക്ക് 21 ാം ജന്മദിനം സോനത്തിന്‍റെ മനോഹരമായ ആശംസ

മുംബൈ: അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന് ഇന്ന് 21ാം ജന്മദിനം. ശ്രീദേവിയുടെ ആകസ്മികമായ മരണത്തില്‍ ബോണി കപൂറിനും മക്കളായ ജാന്‍വിക്കും ഖുശിക്കും ധൈര്യം പകര്‍ന്നു നല്‍കി കൂടെ നില്‍ക്കുന്നത് കപൂര്‍ കുടുംബമാണ്. ജാന്‍വിയുടെ 21 ാം പിറന്നാളിന് അനില്‍ കപൂറിന്‍റെ മകളും ജാന്‍വിയുടെ കസിനുമായ സോനം കപൂര്‍ മനോഹരമായ ഒരു ആശംസ നേര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ജാന്‍വിക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഒരു സ്ത്രീയായിരിക്കുന്ന ധൈര്യവതിയായ പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് സോനം കുറിച്ചത്. ബോളിവുഡിലെ പ്രമുഖ ഡിസൈനറും ശ്രീദേവിയുടെ അടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയും ജാന്‍വിക്ക് ആശംസ നേര്‍ന്നുകൊണ്ട് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പിറന്നാളിന് ജാന്‍വിയുടെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ശ്രീദേവി ഇങ്ങനെ കുറിച്ചിരുന്നു. ഈ ലോകത്ത് എനിക്ക് ഏറ്റവും വിലപ്പെട്ട എന്‍റെ മാലാഖക്ക് ആശംസകള്‍. എറ്റവും നല്ല ജന്മദിനം ആശംസിക്കുന്നു.

View post on Instagram
View post on Instagram