പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ജാമിയ സഹീര്‍ ആണ് വധുവെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജാമിയയുടെ വിരലില്‍ സൗബിന്‍ മോതിരം അണിയിക്കുന്നതിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

അതേസമയം ഇരുവരുടയെും വിവാഹ നിശ്ചയം കഴിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും ഉണ്ടായിട്ടില്ല. 

സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ പറവ എന്ന ചിത്രം സംവിധാനം ചെയ്തു. സൗബിനും മുനീര്‍ അലിയും ചേര്‍ന്ന് തിരക്കഥയെഴുതിയ പറവ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്.

2003-ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്‌ലറിലൂടെ സംവിധാന സഹായിയായി രംഗത്തെത്തിയ സൗബിന്‍ ഫാസില്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, പി സുകുമാര്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll to load tweet…