മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന വില്ലന്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബി ഉണ്ണിക്കൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന സിനിമ 27നാണ് റിലീസ് ചെയ്യുക.

വില്ലന്റെ പ്രത്യേകതകള്‍

1. സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ. സ്റ്റൈലിഷ് ലുക്കില്‍ വരുന്ന മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുമെന്നാണ് കരുതുന്നത്. മോഹന്‍ലാലിനൊപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും നായികയായി ചിത്രത്തിലുണ്ട്.

2. തമിഴ് സ്റ്റാര്‍ വിശാല്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. തമിഴ് നടി ഹന്‍സികയും സിനിമയിലുണ്ട്.

3. ഇന്ത്യയില്‍ പൂര്‍ണമായി 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് വില്ലന്‍. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

4. മലയാളത്തിന് ആദ്യമായി 100 കോടി രൂപയ്‍ക്കു മുകളില്‍ കളക്ഷന്‍ നേടിക്കൊടുത്ത പുലിമുരുകനു ശേഷം പീറ്റര്‍ ഹെയ്‍ന്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രം.

5.  ഏറ്റവും ഉയര്‍ന്ന തുകയ്‍ക്ക് മ്യൂസിക് അവകാശവും ഹിന്ദി ഡബ്ബിംഗ് അവകാശവും വിറ്റ ചിത്രമെന്ന റെക്കോര്‍ഡുകളും വില്ലനെ ശ്രദ്ധേയമാക്കുന്നു.