രാഷ്ട്രപതിക്ക് മുന്നില്‍ സ്വന്തം സിനിമ സ്ക്രീന്‍ ചെയ്യാന്‍ കഴിയുന്നത് അഭിമാനകരമെന്ന് സംവിധായകന്‍

മുംബൈ:സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത് റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തിയ ഹിച്ച്ക്കി ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ്. സിനിമ വിജയിച്ചതിന്‍റെ ഒപ്പം മറ്റൊരു സന്തോഷം കൂടിയുണ്ട് സംവിധായകനും സഹപ്രവര്‍ത്തകര്‍ക്കും. ശനിയാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനായി ഹിച്ച്ക്കിയുടെ പ്രത്യേക പ്രദര്‍ശനം നടക്കും.

ഇന്ത്യന്‍ രാഷ്ട്രപതിക്ക് വേണ്ടി സ്വന്തം സിനിമ സ്ക്രീന്‍ ചെയ്യാന്‍ സധിക്കുന്നത് ഏത് സംവിധായകനും അഭിമാനകരമെന്നാണ് സിദ്ധാര്‍ത്ഥി പി മല്‍ഹോത്രയുടെ പ്രതികരണം. പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹം വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണെന്നും സംവിധായകന്‍ വ്യക്തമാക്കി.