സ്പൈഡർമാൻ ഹോംകമിങിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ജോൺ വാട്ട്സ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്.

അയൺമാൻ റോബർട്ട് ഡൗണിയും സിനിമയിലുണ്ടെന്നാണ് സൂചന. ഓസ്കർ ജേതാവ് മൈക്കൽ കീറ്റന്‍ സിനിമയില്‍ വില്ലനായി എത്തും. ചിത്രം ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തും.