നിരവധി സ്പോര്‍ട്സ് സിനിമകളാണ് വിവിധ ഭാഷകളിലായി ഒരുങ്ങുന്നത്. ഇതിനു മുമ്പ് എത്തിയ പല സ്പോര്‍ട്സ് സിനിമകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സൈന നെഹ്‍വാളിന്റെയും അഭിനവ് ബിന്ദ്രയുടെയൊക്കെ ജീവിത കഥ പറയുന്ന സ്പോര്‍ട്സ് സിനിമകള്‍ക്ക് ആയി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുകയാണ്. തമിഴകത്തിന്റെ ഹിറ്റ് നായകൻ ശിവകാര്‍ത്തികേയനും താൻ സ്പോര്‍ട്സ് സിനിമകളുടെ ആരാധകനാണെന്നു പറയുന്നു.

ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയൻ തന്റെ ഇഷ്‍ട സിനിമകളെ കുറിച്ച് പറഞ്ഞത്. സ്പോര്‍ട്സ്, സയൻസ് ഫിക്ഷൻ, ഫാന്റസി സിനിമകളാണ് തനിക്ക് ഇഷ്‍ടമെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. ശിവകാര്‍ത്തികേയനെ നായകനാക്കി സംവിധായകൻ രാജേഷ് ഒരുക്കുന്ന പുതിയ ചിത്രം ഒരു സയൻസ്‍ ഫിക്ഷനുമാണ്. അതേസമയം ഒരു സ്പോര്‍ട്സ് സിനിമയിലും ശിവകാര്‍ത്തികേയൻ ഭാഗമാകുന്നുണ്ട്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാനാ എന്ന സിനിമ നിര്‍മ്മിക്കുന്നത് ശിവകാര്‍ത്തികേയനാണ്. താൻ നായകനല്ല എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ നേട്ടമെന്നും അഭിമുഖത്തില്‍ ശിവകാര്‍ത്തികേയൻ തമാശയായി പറയുന്നു. എന്നാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന സ്പോര്‍ട്സ് സിനിമകള്‍ക്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടാകും.

മോഹൻരാജ സംവിധാനം ചെയ്യുന്ന സീമ രാജ് ആണ് ശിവകാര്‍ത്തികേയന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.