നടന്‍ ശ്രീകുമാര്‍ വിവാഹിതനായിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന കുറിപ്പോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്‍ത ചിത്രമായിരുന്നു വാര്‍ത്തയ്‍ക്ക് പിന്നില്‍. എന്നാല്‍ ഇത് താന്‍ അഭിനയിക്കുന്ന ചിത്രത്തിലെ രംഗമാണെന്ന് ശ്രീകുമാര്‍ പിന്നീട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാറിന്റെ പ്രതികരണം.

ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹമംഗളാശംസകൾ നേർന്ന എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്... എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല... സിനിമയിൽ.... ചിത്രീകരണം പുരോഗമിക്കുന്ന 'പന്ത്‌' എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി....

എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി.......