അക്രമ രാഷ്ട്രീയത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്‍ട്രീയം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. പണവും അധികാരവും കൈക്കലാക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ പണിയാണതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അണികളുടെ വീട്ടില്‍ മാത്രമാണ് വിധവയും അനാഥരുമുള്ളത്. തൃശൂരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

ഗോപു കൊടുങ്ങല്ലൂരിന്‍റെ ഉരുളയും ഉപ്പേരിയും, കവിതാ മോഹന്‍റെ പാരമ്പര്യ പാചക വിധികള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങായിരുന്നു വേദി. ചെറുപ്പകാലം ഓര്‍ത്തെടുത്ത ശ്രീനിവാസന്‍ അക്രമ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

അണികള്‍ പരസ്പരം കൊല്ലുമ്പോള്‍ നേതാക്കള്‍ സുഹൃത്തുക്കളായി തുടരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ചടങ്ങില്‍ ഗോപു കൊടുങ്ങല്ലൂര്‍, കവിതാ മോഹന്‍, ബുക്ക് ലാന്‍റ് സത്യന്‍, കെ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.