ജൂനിയര്‍ ലാല്‍ 2013ല്‍ സംവിധാനം ചെയ്‍ത ഹണി ബീ സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് അന്നേ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരുക്കം തുടങ്ങിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ശ്രീനിവാസന്‍ അഭിനയിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ആസിഫ് അലിയും ഭാവനയുമായിരുന്നു ഹണി ബീയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബാലു വര്‍ഗീസ്, ലാല്‍, ബാബുരാജ് തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.