ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍ മിക്കതും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇതാ അവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ് പുതിയ വാര്‍ത്തയും.

2017ല്‍ തന്നെ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുണ്ടാകും. ഇക്കാര്യം ശ്രീനിവാസന്‍ തന്നെയാണ് പറഞ്ഞത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരികോത്സവല്‍ കുട്ടികളോടുള്ള സംവാദത്തിലാണ് ഇക്കാര്യം ശ്രീനിവാസന്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാട് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക.