ഒരു ക്ലീഷേ പ്രണയകഥയമായി ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും. സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഇതാദ്യമായാണ് ധ്യാന്‍ ശ്രീനിവാസന് ഒപ്പം അഭിനയിക്കുന്നത്. ക്ലീഷേ പ്രണയകഥ എന്ന ടാഗ്‍ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ധ്യാന്‍, ശ്രീനിവാസന്റെ മകനായാണ് അഭിനയിക്കുന്നത്.

അച്ഛന്റെ പ്രണയം കണ്ട് കൊതിക്കുന്ന മകനായാണ് ധ്യാന്‍ അഭിനയിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച അച്ഛന്റെയും അമ്മയുടെയും ജീവിതം അസൂയയോടെ നോക്കുന്ന മകനാണ് ധ്യാന്‍. മകനു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനായി ശ്രീനിവാസനും വേഷമിടുന്നു. തിരുവനന്തപുരമാണ് ലൊക്കേഷന്‍.