ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അദ്ദേഹം ചികിത്സയിലുള്ള എറണാകുളം മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും നേരത്തേ നല്‍കിയ വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുന്നുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിലുമാണ്. നാളെ വെന്റിലേറ്റര്‍ മാറ്റിയേക്കും. 

ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അദ്ദേഹം ചികിത്സയിലുള്ള എറണാകുളം മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതേമുക്കാലോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴായിരുന്നു ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍, നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ ആശുപത്രിയിലുണ്ട്.