തിരുവനന്തപുരം: ബിഗ്ബോസ് ഷോയില്‍ ശ്രീശാന്തിനെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി ശ്രീശാന്തിന്റെ മാനേജർ രംഗത്ത്. ഫൈനലിൽ ശ്രീശാന്തിനെ പരാജയപ്പെടുത്തി ദീപിക ഷോയുടെ ജേതാവായതിനെയാണ് ശ്രീശാന്തിന്‍റെ മനേജര്‍ റോണിത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കാതെ വിജയിച്ചിട്ട് എന്തു കാര്യം?  നിങ്ങളോടു പക്ഷാപാതം ഉണ്ടെന്നറിഞ്ഞ് ഒരു ഷോയിൽ പങ്കെടുക്കുന്നതിന്‍റെ അർഥമെന്ത് എന്ന് ദീപകയോട് ചോദിച്ച്, ആകർഷണവും അർഹതയും ഇല്ലാത്ത മോശം മത്സരാർഥിയായിരുന്നു ദീപിക റോണിത ട്വിറ്ററില്‍ കുറിച്ചു.

ശ്രീശാന്തിനെ വിജയിയായി തീരുമാനിച്ചാണു മത്സരം മുന്നോട്ടു പോകുന്നതെന്ന ആരോപണം ഫൈനലിന് മുന്‍പേ ഉയര്‍ന്നിരുന്നു. മോശം സ്വഭാവമായിട്ടും ശ്രീ എന്തിന് പുറത്താക്കുന്നില്ലെന്ന് ദീപിക ആരാധകര്‍ നിരവധി ട്രോളുകളും ഉണ്ടാക്കിയിരുന്നു. ഇതിന് റോണിത മറുപടി നല്‍കി. 

ശ്രീശാന്ത് മുൻകൂട്ടി നിശ്ചയിച്ച മത്സരാർഥിയാണെന്നു പറഞ്ഞ വിരോധികൾക്കെല്ലാം ഉത്തരം കിട്ടിയല്ലോ?. അദ്ദേഹമാണു യഥാർഥ മത്സരാർഥിയെന്നു നിങ്ങൾ മനസ്സിലാക്കിഎന്നു ഞാൻ വിശ്വസിക്കുന്നു. താൻ എങ്ങനെയാണോ അതുപോലെ പെരുമാറിയ യഥാർഥ ഹീറോ! അതെ വിജയിക്കാൻ അർഹത അദ്ദേഹത്തിനായിരുന്നു.

ശ്രീശാന്തിനെ ഏറ്റവും ശക്തനായ എതിരാളി എന്നായിരുന്നു ജേതാവായശേഷം ദീപിക കാക്കർ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെ തോൽപ്പിക്കാനാവുമെന്നു കരുതിയില്ലെന്നും പ്രതികരിച്ചു. എന്നാൽ ദീപികയുടേതു ദാനമായി കിട്ടിയ വിജയമാണെന്നും ശ്രീശാന്താണു യഥാര്‍ഥ ജേതാവെന്നും റോണിത ട്വീറ്റ് ചെയ്തു. 

യഥാർഥ വിജയി എപ്പോഴും ശ്രീശാന്താണ്. ആർക്കും അത് നിഷേധിക്കാനാവില്ല. ആരേയും സന്തോഷിപ്പിക്കാതെ, ഒന്നും നൽകാത്ത, അന്തസ്സിലാത്ത, ദീപികയുടെ വിജയം ദാനമാണ്. തെറ്റായ ഒരു തീരുമാനം മാത്രം.