കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുകുലുക്കി ലൈംഗിക വിവാദങ്ങള്‍ കത്തികയറുകയാണ്

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുകുലുക്കി ലൈംഗിക വിവാദങ്ങള്‍ കത്തികയറുകയാണ്. ആദ്യം നടി ശ്രീറെഡ്ഡിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടതെങ്കിലും, ഇപ്പോള്‍ പ്രമുഖ താരങ്ങള്‍ക്കെതിരെ പല ജൂനിയര്‍ നടിമാകും ആരോപണങ്ങളുമായി രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പ്രമുഖ നടന്‍ ഡോ. രാജശേഖറിനും ഭാര്യയും നടിയുമായ ജീവിത രാജശേഖറിനുമെതിരെ ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യ രംഗത്ത് വന്നു.

രാജശേഖരന്‍റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കോളജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുകയുമാണ് ഭാര്യ ജീവിത രാജശേഖര്‍ എന്നാണ് ആരോപണം. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ അമീര്‍പട്ടില്‍ താമസിക്കുന്ന ജോലിക്കാരായ സ്ത്രീകളേയും ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് നടത്തി ജീവിത വരുതിയിലാക്കുന്നുണ്ടെന്ന് സന്ധ്യ വെളിപ്പെടുത്തി

ഹോസ്റ്റുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ജീവിത ഉപയോഗിക്കുന്നുണ്ടെന്നും സന്ധ്യ വെളിപ്പെടുത്തി. അതേസമയം സന്ധ്യയുടെ ആരോപണങ്ങളോട് രാജശേഖറോ ജീവിത രാജശേഖറോ പ്രതികരിച്ചിട്ടില്ല.