തെന്നിന്ത്യന്‍ നടന്മാരെക്കുറിച്ച് മാദകനടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളില്‍ വിയര്‍ത്ത് ഒലിക്കുകയാണ് ടോളിവുഡും കോളിവുഡും
ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ച് വിവാദത്തില് പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെജ്ജി. തെന്നിന്ത്യന് നടന്മാരെക്കുറിച്ച് മാദകനടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളില് വിയര്ത്ത് ഒലിക്കുകയാണ് ടോളിവുഡും കോളിവുഡും. കഴിഞ്ഞ ദിവസം സൂപ്പര്ഹിറ്റ് സംവിധായകന് മുരുകദോസിന്റെയും നടന് ശ്രീകാന്തിന്റെയും പേരുകള് പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് ഡാന്സ് മാസ്റ്ററും, കാഞ്ചന സിനിമയിലൂടെ പ്രശസ്തനുമായ രാഘവേന്ദ്ര ലോറന്സാണ്.
മുനിയും കാഞ്ചനയും പോലെയുള്ള വമ്പന് ഹൊറര് സിനിമകള് ഒരുക്കിയ രാഘവേന്ദ്ര ഹൈദരാബാദ് ഹോട്ടലില് വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്. ഒരുപാട് കഷ്ടതകള് തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല് സിനിമയില് സ്ഥാനം ഉറപ്പിച്ചപ്പോള് ലോറന്സ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്നും താരം പറയുന്നു.
തന്നെ ശാരീരികമായി ഉപയോഗിച്ച ചില തെന്നിന്ത്യന് നടന്മാരുടെ പേരുകള് പരസ്യമാക്കിയ ശ്രീ റെഡ്ഡി തമിഴും തെലുങ്കും കടന്ന് ഇനി പറയാന് പോകുന്നത് മലയാളികളുടെ പേരായിരിക്കും എന്ന സൂചനയാണ് മല്ലുവുഡിനെയും ഞെട്ടിച്ചു തുടങ്ങിയിരിക്കുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന് വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില് ഉണ്ടെന്നും അവസരം ലഭിക്കാന് നിര്മ്മാതാക്കള്ക്കും മറ്റു പ്രമുഖര്ക്കും മുന്നില് നടിമാര് കിടന്ന് കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടെന്നായിരുന്നു ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. തെലുങ്ക് യുവനടന് നാനിയ്ക്കെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു ശ്രീ റെഡ്ഡി തുടങ്ങിയത്. താനുള്പ്പെടെ നിരവധി പെണ്കുട്ടികളുടെ ജീവിതം നാനി നശിപ്പിച്ചിട്ടുണ്ടെന്നു താരം പറഞ്ഞു.
