ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക്  ആദരം.   

ലൊസാഞ്ചലസ്: ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക് ആദരം. ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങിലാണ് മരിച്ച ഇന്ത്യന്‍ നടി ശ്രീദേവിയെ ആദരിച്ചത്.

സിനിമാപ്രേമികളെ ഞെട്ടിച്ച മരണം കൂടിയായിരുന്നു ശ്രീദേവിയുടെത്. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഔദ്യോഗിക ബഹുമതികളോടെയാണ് പത്മശ്രീ ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചത്. 

അതേസമയം, 90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിനാണ് ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.