അന്ന് അവസാനമായാണ് ശ്രീദേവി ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്തത്

ഇന്ത്യന്‍ സിനിമയുടെ സ്വപ്‌നസുന്ദരിയായിരുന്നു ശ്രീദേവി. അഭിനയ ജീവിതത്തിനിടയിലും തന്റെ കുടുംബത്തോടുള്ള ശ്രദ്ധ ഒട്ടും ചോരാതെയാണ് ശ്രീദേവി കൊണ്ടുനടന്നത്. പ്രത്യേകിച്ച് മക്കളുടെ കാര്യത്തില്‍. ആവശ്യത്തിന് സ്വാതന്ത്യം നല്‍കിയും ആവശ്യമുള്ളിടത്ത് കര്‍ക്കശക്കാരിയായ അമ്മയായും ശ്രീദേവിയെ പല തവണ നാം കണ്ടിട്ടുണ്ട്.

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനം ഏറെ കൊതിയോടെയാണ് ഈ അമ്മ നോക്കിയിരുന്നത്. എന്നും മക്കളുടെ വിര്ല്‍ തുമ്പ് ഈ അമ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിലൊക്കെ ശ്രീദേവി ജാന്‍വിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

സിനിമയ്ക്കായി ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു. താന്‍ നന്നായി ബൈക്ക് ഓടിക്കാന്‍ പഠിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍ വേണ്ടി മുംബൈയിലെ തങ്ങളുടെ ആഢംബര വസതിക് മുന്നിലൂടെ ശ്രീദേവിയേയും പുറകിലിരുത്തി യാത്ര ചെയ്തിരുന്നു ജാന്‍വി. ശ്രീദേവിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. ശ്രീദേവിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് വിട്ടത്. മറാഠി ചിത്രം സൈരാത്തിന്റെ ഹിന്ദി റീമേക്കാണ് ആണ് ധഡക്.